11:25am 21 September 2026
NEWS
ഭാരതീയ ജനത മസ്ദൂര്‍ സെല്ലിന്റെ (ബിജെഎംസി) സംസ്ഥാന പ്രസിഡന്റായി എം.കെ മുഹമ്മദ് സലീമും, ജനറല്‍ സെക്രട്ടറിയായി അജിത് കുമാര്‍ പട്ടത്തും ചുമതലയേറ്റു.
11/11/2025  10:52 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ജനത മസ്ദൂര്‍ സെല്ലിന്റെ (ബിജെഎംസി) സംസ്ഥാന പ്രസിഡന്റായി എം.കെ മുഹമ്മദ് സലീമും, ജനറല്‍ സെക്രട്ടറിയായി അജിത് കുമാര്‍ പട്ടത്തും ചുമതലയേറ്റു

 

കൊച്ചി : ഭാരതീയ ജനത മസ്ദൂര്‍ സെല്ലിന്റെ (ബിജെഎംസി) സംസ്ഥാന പ്രസിഡന്റായി എം.കെ മുഹമ്മദ് സലീമും, ജനറല്‍ സെക്രട്ടറിയായി അജിത് കുമാര്‍ പട്ടത്തും ചുമതലയേറ്റു. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിജെഎംസി അസംഘടിത തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ്. കൊച്ചി കച്ചേരിപ്പടി ഹോട്ടല്‍ കിംഗ് എംബയറില്‍ ദേശീയ ചെയര്‍മാന്‍ ബിശ്വാപ്രിയ റോയ് ചൗധരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സംസ്ഥാന നേതാക്കള്‍ ചുമതലയേറ്റത്. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അര്‍ണബ് ചാറ്റര്‍ജി, മഹിളാ വിംഗ് ദേശീയ പ്രസിഡന്റ് മുനാവാരി ബീഗം, നാഷണല്‍ വൈസ് പ്രസിഡന്റ് ദീപക് ശര്‍മ്മ, യൂത്ത് വിംഗ് ദേശീയ പ്രസിഡന്റ് അര്‍മാന്‍ ഗാംഗുലി, തമിഴ്‌നാട് മൈനോരിറ്റി സെല്‍ വൈസ് പ്രസിഡന്റ് ബിജു അലക്‌സ് തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img